വണ്‍പ്ലസ് 10 പ്രോ അടുത്ത മാസം ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. വണ്‍പ്ലസ് അധികൃതര്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വരുത്തിയിട്ടിലെങ്കിലും ഹോളിയോട് അനുബന്ധിച്ച് ഫോണ്‍ ആമസോണിലൂടെ വിപണിയിലെത്തുമെന്നാണ് വിവരങ്ങള്‍. ട്രിപ്പിള്‍ റിയര്‍ ക്യാമറയും 5000 എംഎഎച്ച് ബാറ്ററി ബാക്കപ്പുമായെത്തുന്ന 10 പ്രോയില്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 ജേന് 1 എസ്ഒസിയാണ് വണ്‍പ്ലസ് ഒരുക്കിയിട്ടുള്ളത്.
നേരത്തെ ചൈനയില്‍ അവതരിപ്പിച്ച 8 ജിബി റാമുള്ള വണ്‍പ്ലസിന്റെ 10 പ്രോ മോഡലിന് ഏകദേശം 54,500 രൂപയാണ് വില. 12 ജിബി റാമുള്ള മോഡലിന് 61,500 രൂപ വരെ വിലവരുന്നുണ്ട്.
പ്രധാന ആകര്ഷണങ്ങള്
48+50+8 എംപി ട്രിപ്പിള്‍ ബാക്ക് ക്യാമറയും 32 എംപി ഫ്രണ്ട് ക്യാമറയും ഫോണിന്റെ പ്രധാന ആകര്‍ഷണം. 80w സൂപ്പര്‍ ഫ്ലാഷ് വയര്‍ഡ് ചാര്‍ജിംഗും 50w വയര്‍ലെസ് ചാര്‍ജിംഗ് സപ്പോര്‍ട്ടിംഗ് സിസ്റ്റമുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉപയോഗിച്ചിട്ടുള്ളത്.