സ്ത്രീകള്‍ക്ക് പ്രത്യേക ടൂര്‍ പാക്കേജുമായി കെഎസ്ആര്‍ടിസി; 14 ജില്ലകളില്‍ നിന്ന് 56 ട്രിപ്പ്‌

വനിതാദിനാഘോഷത്തിന്റെ ഭാ​ഗമായി സ്ത്രീകൾക്ക് മാത്രമായി ടൂർ പാക്കേജുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി. മാർച്ച് എട്ട് മുതൽ 13-വരെയാണ് വനിതായാത്രാ വാരം നടത്തുന്നത്. വനിതാ സംഘടനകള്‍ക്കും ഗ്രൂപ്പുകള്‍ക്കും അവര്‍ ആവശ്യപ്പെടുന്ന ടൂര്‍ പാക്കേജുകള്‍ ക്രമീകരിച്ച് നല്‍കുമെന്നാണ് കെഎസ്ആര്‍ടിസി അറിയിച്ചിരിക്കുന്നത്.

കെഎസ്ആർടിസി ആരംഭിച്ച ബജറ്റ് ടൂറിസം സെല്ലാണ് പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി 56 ട്രിപ്പുകളാണ് ഒരുക്കിയിട്ടുള്ളത്. ഏകദിന യാത്രകളാണ് കൂടുതലുമുള്ളത്. ആവശ്യാനുസരണം ദ്വിദിന യാത്രകളും ക്രമീകരിക്കും. എല്ലാ യാത്രകളിലും വനിതാ കണ്ടക്ടർമാരുടെ സേവനം ഉണ്ടാകും. വനംവകുപ്പിന്റെ സഹകരണവും ഉറപ്പാക്കും. ഭക്ഷണം ഉൾപ്പെടെയുള്ളവ പാക്കേജിൽ അടങ്ങിയിട്ടുണ്ട്.
ഒരു സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം വനിതാദിനത്തിൽ സ്ത്രീകൾക്കായി പ്രത്യേക ടൂർ പാക്കേജ് ഒരുക്കുന്നത് ചരിത്രത്തിൽ ഇതാദ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *